മാണി ബിജെപിയിലേക്ക് പോകില്ലെന്ന് എന്താണുറപ്പെന്ന് സുധീരന്‍; മറുപടിയുമായി കെ.എം. മാണി
കെ.എം. മാണിയെ കടന്നാക്രമിച്ച് വി.എം. സുധീരന്‍ വീണ്ടും രംഗത്ത്. യുഡിഎഫ് മുന്നണിയിലേക്ക് മാണിയെ പുനഃപ്രവേശിപ്പിച്ചതും ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതും എന്ത് വിശ്വാസ്യതയിലാണെന്ന് സുധീരന്‍ ചോദിച്ചു. കെ.എം. മാണി നാളെ ബിജെപിയ്‌ക്കൊപ്പം പോകില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നും സുധീരന്‍. മാണി ചാഞ്ചാടി നില്‍ക്കുന്ന രാഷ്ട്രീയക്കാരനാണെന്നും മാണിയുടെ രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
കോട്ടയത്ത് വീണ്ടും മത്സരച്ചാല്‍ ജയിക്കില്ലെന്ന് ജോസ് കെ മാണിക്ക് ഉറപ്പുണ്ട്. അതിനാലാണ് അധാര്‍മികമായ രീതിയില്‍ സീറ്റ് ഉറപ്പുവരുത്തിയത്. കോട്ടയത്തെ ജനപിന്തുണയില്‍ മാണിക്ക് ഇപ്പോള്‍ സംശയം ഉണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയന്നാണ് ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത സുധീരന് കെ.എം. മാണി മറുപടി നല്‍കി. വസ്തുതകള്‍ പരിശോധിച്ച് വേണം ആരോപണങ്ങള്‍ ഉന്നയിക്കാനെന്ന് മാണി പറഞ്ഞു. 43 വര്‍ഷക്കാലം താന്‍ കോണ്‍ഗ്രസിനൊപ്പം യുഡിഎഫില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള തന്റെ വിശ്വാസ്യത ചോദ്യം ചെയ്തതിലുള്ള അതൃപ്തി മാണി പരസ്യമായി അറിയിച്ചു. കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് എത്തിയാല്‍ വര്‍ഗീയ ധ്രുവീകരണം നടക്കുമെന്ന സുധീരന്റെ കഴിഞ്ഞ ദിവസത്തെ അഭിപ്രായപ്രകടനത്തെയും മാണി തള്ളി. കാര്യങ്ങള്‍ മനസിലാക്കി വേണം സുധീരന്‍ അഭിപ്രായം പറയാനെന്ന് മാണി മറുപടി നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here