ഉള്ളലിയിച്ച് ഉള്ളം

കാഴ്ച ഇല്ലാത്തവരുടെ മാനസികവ്യാപാരത്തെ ഉള്ളുകൊണ്ടറിഞ്ഞ ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. ഫ്ളേവേഴ്സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ മഹേഷ് മോഹനും, വരുണ്‍ മോഹനുമാണ് ഹൃദയസ്പര്‍ശിയായ ഹ്രസ്വ ചിത്രത്തിന് പിന്നില്‍. കാഴ്ചയില്ലാത്തവരുടെ ദുഃഖം കാഴ്ചയില്ലാത്തത് തന്നെയാണെങ്കിലും അവരുടെ ആഗ്രഹം കാഴ്ചയുള്ള കൂട്ടുകാരെയാണെന്ന സന്ദേശമാണ് ഒമ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള ‘ഉള്ളം’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ഇവര്‍ പറയുന്നത്.
സൗഹൃദം പോലും കണ്ടീഷണലായി മാറുമ്പോള്‍ തിരിച്ചൊന്നും ആഗ്രഹിക്കാതെ അന്ധനായ സുഹൃത്തിനെ ജീവനായി കാണുന്ന ഒരു സുഹൃത്തിന്റെ ഉള്ളമാണ് ‘ഉള്ളം’ തുറന്ന് കാണിക്കുന്നത്. വൈകല്യം ഉള്ളവരെ എന്നും സമൂഹം മാറ്റി നിര്‍ത്താറാണ് പതിവ്, നല്ല സൗഹൃദങ്ങള്‍ പോലും അവരിലേക്ക് എത്താന്‍ പ്രയാസമാണ് എന്ന തിരിച്ചറിവാണ് ഈ ഹ്രസ്വചിത്രത്തിലേക്ക് നയിച്ചതെന്ന് ഇതിന്റെ കഥയൊരുക്കിയ മഹേഷ് പറയുന്നു. നയന്‍ ആനന്ദ്, മിഥുന്‍ ശങ്കര്‍ എന്നിവരാണ് ചിത്രം എഡിറ്റ് ചെയ്തത്. അരുണ്‍ വേണുവിന്റേതാണ് ക്യാമറ. ജിന്‍ജു എല്‍സ മാത്യുവാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
മഹേഷ് മോഹന്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നയന്‍ ആനന്ദ്, വരുണ്‍ മോഹന്‍, അബിന്‍ രാജ്, ജിന്‍ജു എല്‍സ മാത്യു എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here