കോണ്‍ഗ്രസിലെ പൊട്ടിത്തെറി; വിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെ ലീഗ് മുഖപത്രം ചന്ദ്രിക

കോണ്‍ഗ്രസിന് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ വിമര്‍ശനം നടത്തിയവരെ ലക്ഷ്യംവെച്ച് മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. രാജ്യസഭ സീറ്റിന്റെ പേരിൽ നേതൃത്വത്തെ വിമർശിക്കുന്നവർ വരും കാലം തിരുത്തേണ്ടി വരും. വിമർശനം ജനാധിപത്യ വിശ്വാസികളിൽ ആശങ്ക ഉണ്ടാകുന്നു. കൊല്ലം സീറ്റ് ആർഎസ്പിക്കും രാജ്യസഭാ സീറ്റ് വീരേന്ദ്രകുമാറിനും നൽകിയത് മറക്കരുതെന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ പറയുന്നു.
കെ.എം. മാണിയുടെ വരവോടെ ഐക്യജനാധിപത്യ മുന്നണിയുടെ അടിത്തറ വികസിച്ചിരിക്കുകയാണെന്ന് ലീഗ് മുഖപത്രം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നണി വിപുലീകരിക്കാനും ഐക്യപ്പെടുത്താനുമാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍, ഇതിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ കഴിഞ്ഞ കാലങ്ങളില്‍ ഘടകകക്ഷികള്‍ മുന്നണിയ്ക്ക് വേണ്ടി നടത്തിയ ത്യാഗങ്ങള്‍ മറക്കരുതെന്ന് ചന്ദ്രിക പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here