Advertisement

കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

June 11, 2018
1 minute Read
neyyar dam

കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കാം.   നെയ്യാർ ഡാമിന്റെ സംഭരണ ശേഷിയോടടുത്ത് വെള്ളം നിറഞ്ഞു.  84.75മീറ്ററാണ് സംഭരണ ശേഷി. നിലവിൽ 83.45മീറ്ററോളം വെള്ളം നിറഞ്ഞിട്ടുണ്ട്. ഡാമിന്റെ പരമാവധി ശേഷിയുടെ അടുത്തേക്ക് വെള്ളത്തിന്റെ അളവ് എത്തുന്നതിനാൽ ഏത് നിമിഷവും ഡാമിന്റെ ഷട്ടറുകൾ തുറക്കും. ആയതിനാൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, കരമനയാർ,കിള്ളിയാർ എന്നിവിടങ്ങളിൽ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണം എന്നും കുട്ടികൾ ഇവിടങ്ങളിൽ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

neyyar dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top