സിംഹത്തോടൊപ്പം അഫ്രീദിയും മകളും; പുലിവാല് പിടിച്ച് താരം

കൂറ്റനടിയും എതിരാളികളെ കറക്കി വീഴ്ത്തുന്ന പന്തും അഫ്രീദിയെന്ന പാക് ക്രിക്കറ്ററെ ലോകോത്തര ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ സഹായിച്ച ഘടകങ്ങളാണ്. കളിക്കളത്തിലെ സിംഹകുട്ടിയെന്ന് ഒരു കാലത്ത് പാക് ആരാധകര്‍ താരത്തെ അഭിസംബോധന ചെയ്തിട്ടുമുണ്ട്. കളിക്കളത്തിലെ വിജയം വലിയ അലര്‍ച്ചയോടെ ആഘോഷിക്കുന്ന താരം കൂടിയാണ് ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസം അഫ്രീദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ഇന്ന് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി.
വീട്ടില്‍ ചങ്ങലക്കിട്ട ഒരു സിംഹവും ആ സിംഹത്തിന് മുന്‍പില്‍ അഫ്രീദി കളിക്കളത്തില്‍ നടത്തുന്ന വിജയാഘോഷം അതേപടി പകര്‍ത്തി നില്‍ക്കുന്ന മകളുമാണ് ഉള്ളത്. ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും താന്‍ വിക്കറ്റ് എടുത്ത ശേഷം കളിക്കളത്തില്‍ നടത്തുന്ന വിജയാഘോഷം അനുകരിച്ചു നില്‍ക്കുന്ന മകളെ കാണുന്നത് സന്തോഷമുള്ള അനുഭവമാണെന്നും താരം ട്വീറ്ററില്‍ കുറിച്ചു. അതിനടിയിലാണ് മൃഗങ്ങളെ സംരക്ഷിക്കണമെന്നും നമ്മുടെ സ്‌നേഹവും കരുതലും അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം കുറിച്ചത്. ട്വീറ്ററില്‍ ഒരു മാന്‍ കുട്ടിക്ക് പാല്‍ നല്‍കുന്നതും ഒരു സിംഹത്തെ വീട്ടില്‍ ചങ്ങലക്കിട്ടിരിക്കുന്നതുമായ ചിത്രം പങ്കുവെച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കേണ്ട മൃഗങ്ങളെ വീട്ടില്‍ കെട്ടിയിട്ടിരിക്കുന്നത് യഥാര്‍ത്ഥ മൃഗസ്‌നേഹമല്ലെന്ന വിമര്‍ശനവുമായി ഒരുപാട് പേര്‍ രംഗത്തെത്തി.
Great to spend time with loved ones. Best feeling in the world to have my daughter copy my wicket taking celebrations. And yes don’t forget to take care of animals, they too deserve our love and care :) pic.twitter.com/CKPhZd0BGD
— Shahid Afridi (@SAfridiOfficial) June 9, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here