Advertisement

ജോസ് കെ. മാണിയുടേത് ഇരട്ടപദവി നിയമത്തിന്റെ ലംഘനം; എല്‍ഡിഎഫ് പരാതി നല്‍കി

June 12, 2018
0 minutes Read
jose k mani

രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ്. വരണാധികാരി വി.കെ. ബാബു പ്രകാശിന് എല്‍ഡിഎഫ് പരാതി നല്‍കി. രാജ്യസഭാ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ലോക്‌സഭാ എംപി സ്ഥാനം രാജിവെക്കണമായിരുന്നുവെന്ന് എല്‍ഡിഎഫ്. ഇരട്ടപദവിയാണ് ജോസ് കെ. മാണി വഹിക്കാന്‍ പോകുന്നതെന്ന് എല്‍ഡിഎഫ് പരാതിയില്‍ പറയുന്നു. ഇത് നിയമലംഘനമാണെന്നും അതിനാല്‍ ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് പരാതി പരിശോധിച്ചതിന് ശേഷം നടപടി സ്വീകരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top