യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ കേസെടുത്തു

യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്താനപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. ദേഹോപദ്രവം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. എംഎല്‍എ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഗണേഷ് കുമാറും അദ്ദേഹത്തിന്റെ ഡ്രൈവറും വഴിയില്‍ വെച്ച് യുവാവിനെ മര്‍ദ്ദിച്ചത്.
അമ്മയുടെ മുന്നിലിട്ടാണ് യുവാവിനെ ഇരുവരും മര്‍ദ്ദിച്ചത്. ഇരുകൂട്ടരും ശബരിഗിരിയിലെ ഒരു മരണ വീട്ടിലെത്തിയതായിരുന്നു. ഇവിടെനിന്ന് മടങ്ങും വഴി അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച കാറ് എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ആദ്യം എംഎല്‍എയും പിന്നാലെ ഡ്രൈവറും എത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അനന്തകൃഷ്ണനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്തകൃഷ്ണന്റെ അമ്മ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പോലീസ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here