പരസ്യ പ്രസ്താവനയ്ക്കില്ല; സുധീരന് മറുപടിയില്ല: എംഎം ഹസ്സന്‍

ഇനിയൊരു വിവാദമോ പരസ്യ പ്രസ്താവനയോ വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതാണ്, അത് ലംഘിക്കാന്‍ തയ്യാറല്ലെന്ന് എംഎം ഹസ്സന്‍ .രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ നേതൃത്വത്തിന്റെ നിലപാടിനെ ‘ഹിമാലയന്‍ ബ്ലണ്ടര്‍’ എന്ന് വിശേഷിപ്പിച്ച് വിഎം സുധീരന്‍ നടത്തിയ പത്രസമ്മേളനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹസ്സന്‍. താന്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇനിയൊരു പരസ്യ പ്രസ്താവന വേണ്ടെന്ന തീരുമാനം എടുത്തത്. ആ യോഗ തീരുമാനം ഞാനായിട്ട് ലംഘിക്കില്ല. ചെങ്ങന്നൂര്‍ സീറ്റ്, രാജ്യസഭാ സീറ്റ് എന്നീ വിഷയങ്ങളില്‍ രണ്ട് ദിവസത്തെ യോഗത്തില്‍ ചര്‍ച്ച നടത്തിയതാണ്. നേതാക്കള്‍ ആ യോഗത്തില്‍ വിശദമായി ചര്‍ച്ച നടത്തിയിരുന്നു. വിമര്‍ശനങ്ങള്‍ അവിടെ ഉന്നയിച്ചതുമാണ്, അതിനുള്ള മറുപടിയും യോഗത്തില്‍ ലഭിച്ചു. ഇനി അത് വിവാദമാക്കേണ്ട. പരസ്യ പ്രസ്താവന പാടില്ലെന്ന തീരുമാനത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഹസ്സന്‍ വ്യക്തമാക്കി.
hassan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here