Advertisement

കഫീല്‍ ഖാന്റെ സഹോദരന്റെ നില ഗുരുതരം; ലക്നൗവിലേക്ക് മാറ്റി

June 13, 2018
1 minute Read
kafeel khan

വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കഫീല്‍ ഖാന്റെ സഹോദരന്‍ കാസിഫ് ജമീലിനെ ലക്നൗവിലേക്ക് മാറ്റി. ഗോരഖ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ലക്നൗവിലേക്ക് മാറ്റിയത്. ഞായറാഴ്ചയാണ് കാസിഫിന് വെടിയേല്‍ക്കുന്നത്. രാത്രി പതിനൊന്നരയോടെ ഹുമയുൺപൂർ നോർത്തിൽ ജെപി ആശുപത്രിക്കു സമീപമായിരുന്നു ആക്രമണം. വലതുകൈയ്ക്കു മുകളിലും കഴുത്തിലും കവിളിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ കാസിഫിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍  ചികിത്സ വൈകിച്ചുവെന്നും ആരോപണം ഉണ്ട്.

kafeel khan, kasif jameel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top