മതസൗഹാര്‍ദ്ദതയുടെ സന്ദേശവുമായി ക്ഷേത്രഭരണസമിതിയുടെ ഇഫ്താര്‍ സംഗമം

പരിശുദ്ധ റമദാന്‍ മാസത്തില്‍ മതസൗഹാര്‍ദ്ദതയുടെ സന്ദേശം നല്‍കുകയാണ് തിരുവനന്തപുരം മരുതംമൂട് വേങ്കമല ക്ഷേത്രസമിതിയാണ് ഇഫ്താര്‍ വിരുന്നൊരുക്കി മതസൗഹാര്‍ദ്ദതയുടെ സന്ദേശം നല്‍കിയത്. നോമ്പ്തുറ പ്രാര്‍ത്ഥനാസമയത്ത് വിശ്വാസികള്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കുകയായിരുന്നു ക്ഷേത്രഭാരവാഹികള്‍. ക്ഷേത്രത്തിലെ ഉത്സവം എല്ലാ മതങ്ങളുടെയും സഹകരണത്തോടെയാണ് കാലാകലങ്ങളായി നടത്തിവരുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിലെ പൊങ്കാല ഉത്സവ സമയത്ത് പൊങ്കാല കലങ്ങള്‍ നിരത്താനായി മുസ്ലീം പള്ളിയിലും സൗകര്യം ഒരുക്കാറുണ്ട്. പരസ്പരം സഹായിച്ചും ഒരുമയോടെ ജീവിച്ചുമാണ് വ്യത്യസ്ത മതവിശ്വാസികള്‍ ഇവിടെ സഹവസിക്കുന്നത്. മരുതംമൂട് നിവാസികളുടെ മതസൗഹാര്‍ദ്ദത രാജ്യത്തിന് മാതൃകയാണ്.
ക്ഷേത്രഭരണസമിതി ഒരുക്കിയ ഇഫ്താര്‍ വിരുന്നിലെ ദൃശ്യം
മുസ്ലീം പള്ളി പരിസരത്ത് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിശ്വാസികള്‍ പൊങ്കാല കലങ്ങള്‍ നിരത്തിയപ്പോള്‍…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here