Advertisement

ഉരുൾപ്പൊട്ടൽ; മരണസംഖ്യ 4 ആയി

June 14, 2018
0 minutes Read

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഉരുൾപ്പൊട്ടലിൽ കനത്ത നാശനഷ്ടം. കോഴിക്കോട് ഉരുൾപ്പൊട്ടലിൽ ഇതുവരെ നാല് പേർ മരിച്ചു. അബ്ദുറഹ്മാൻ, ദിൽ, ജാസിം, ഷഹബാസ് എന്നിവരാണ് മരിച്ചത്.

കോഴിക്കോട് ഏഴ് ഇടങ്ങളിലായി ഇന്ന് ഉരുൾപ്പൊട്ടലുണ്ടായി. ഇതിൽ 12 പേരെ കാണാതായിരുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം, ഉരുൾപ്പൊട്ടിയ മലയ്ക്കുമുകളിൽ സ്വകാര്യ വ്യക്തിയുടെ തടയണ നിർമ്മിച്ചിരുന്നു. ഇത് പൊട്ടിയതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്. ഈ സ്ഥലത്ത് നിർമ്മാണ പ്രവൃത്തികളും നടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top