Advertisement

കനത്ത മഴ; ആലപ്പുഴയിലെ വിവിധയിടങ്ങൾ ഒറ്റപ്പെട്ടു

June 14, 2018
0 minutes Read
heavy rain in alapuzha

കനത്ത മഴയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മടവീഴ്ചയിലും വെള്ളക്കെട്ടിലും ആലപ്പുഴ ജില്ലയിലെ പല ജനവാസ കേന്ദ്രങ്ങളും ഒറ്റപ്പെട്ടു. കുട്ടനാട്ടിലും കരിനിലം മേഖലയിലുമാണ് പ്രധാനമായും മടവീഴ്ച മൂലം കൃഷി നശിക്കുകയും ജനവാസ കേന്ദ്രങ്ങൾ ഒറ്റപ്പെടുകയും ചെയ്തത്. ഭൂരിഭാഗം പ്രദേശങ്ങളിലും വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

തോട്ടപ്പള്ളി സ്പിൽവേയുടെ പ്രധാന കനാലിൽ ജലനിരപ്പുയർന്നതിനെത്തുടർന്നാണ് കരിനിലം മേഖലയിൽ നാലുചിറ, ബണ്ടുചിറ പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങൾ ഒറ്റപ്പെട്ടത്. ബണ്ടുചിറ ഭാഗത്ത് മുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. ഈ പ്രദേശത്തേക്ക് കരമാർഗം എത്താനുള്ള വഴി പൂർണമായി വെള്ളത്തിനടിയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top