Advertisement

കോഴിക്കോട് വീണ്ടും ഉരുൾപ്പൊട്ടൽ

June 14, 2018
0 minutes Read
kozhikode landslide again

കോഴിക്കോട് വീണ്ടും ഉരുൾപ്പൊട്ടൽ. കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിൽ ആളുകളെ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നേരത്തെ കോഴിക്കോട് അഞ്ചിടത്ത് ഉരുൾപ്പൊട്ടിയിരുന്നു. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമൽ, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. കോഴിക്കോട്ട് കരിഞ്ചോലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ഒരാൾ മരിച്ചിരുന്നു. കരിഞ്ചോല സ്വദേശി അബ്ദുൾ സവീമിന്റെ മരൾ ഒമ്പത് വയസ്സുകാരി ദിൽനയാണ് മരിച്ചത്.

കനത്ത മഴയിൽ തിരുവമ്പാടി പൂർണ്ണമായും ഒറ്റപ്പെട്ടു. കടകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിന് അടിയിലാണ്. ഇവിടെ നിന്ന് ജനങ്ങളെ വള്ളത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top