ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്ന് പി.ജെ. കുര്യന്‍; വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷ വിമർശനവുമായി പി.ജെ.കുര്യൻ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് പാർട്ടിയേക്കാണ്‍ വലുതായി ഉമ്മൻ ചാണ്ടി കണക്കാക്കുന്നത് അദ്ദേഹത്തിന്‍റെ ഗ്രൂപ്പാണെന്ന് കുര്യൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയേക്കാൾ ജനകീയനായ നേതാവ് എ.കെ.ആന്‍റണിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയോട് വ്യക്തിപരമായ ഒരു കാര്യത്തിനും ഇതുവരെ സഹയാം അഭ്യർഥിച്ച് പോയിട്ടില്ല. രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൻ ശ്രമിച്ചതെന്നും ആരോടും പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും കുര്യൻ കൂട്ടിച്ചേർത്തു.
എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. വി.എം.സുധീരനും പി.ജെ.കുര്യനും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇരുവരുടെയും വിമർശനങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. എന്തൊക്കയാണ് നടന്നതെന്ന് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അറിയാമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here