Advertisement

ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചുവെന്ന് ഹാര്‍ദിക് പട്ടേല്‍; താന്‍ രാജിവെച്ചട്ടില്ലെന്ന് രൂപാണി

June 15, 2018
0 minutes Read
rupani and patel

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു എന്ന പ്രഖ്യാപനവുമായി പട്ടേല്‍ സമുദായത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. എന്നാല്‍ താന്‍ രാജിവച്ചില്ലെന്നും ഹാര്‍ദിക് കള്ളം പ്രചരിപ്പിക്കുകയാണ് എന്ന് പറഞ്ഞത് മുഖ്യമന്ത്രി വിജയ് രൂപാണിയും രംഗത്തെത്തി. രാജ്‌കോട്ടില്‍ സന്ദര്‍ശം നടത്തവെയാണ് വിജയ് രൂപാണി രാജിവച്ചതായി ഹാര്‍ദിക് ജനങ്ങളോട് പറഞ്ഞത്.

നന്നായി ഭരിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടിയുടെ ആവശ്യപ്രകാരം വിജയ് രൂപാണി ഉടനെ തന്നെ രാജിവെക്കുമെന്നും ബുധനാഴ്ച ചേര്‍ന്ന ക്യാബിനറ്റില്‍ തീരുമാനമുണ്ടായെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ പുതിയ മുഖ്യമന്ത്രിയെ നിയമിക്കും. പട്ടേല്‍ സമുദായത്തില്‍ നിന്നോ രജപുത് വിഭാഗത്തില്‍ നിന്നോ ആണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്നും ഹാര്‍ദിക് പട്ടേല്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഹാര്‍ദിക് പട്ടേലിന്റെ പ്രചരണങ്ങള്‍ക്കെതിരെ വിജയ് രൂപാണിയും രംഗത്തെത്തി. ഹാര്‍ദിക് പറയുന്നത് മുഴുവന്‍ കള്ളം ആണെന്നും താന്‍ രാജിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിയുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള ചര്‍ച്ചയും നടക്കുന്നില്ലെന്നും രൂപാണി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top