ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന യുവാവിനെയും അമ്മയെയും മർദിച്ച കേസിൽ രഹസ്യമൊഴിയെടുക്കുന്നു. പരാതിക്കാരിയായ അഞ്ചൽ പുലിയത്ത് വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീനയുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 2.30ന് ചവറ കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
എംഎൽഎയും ഡ്രൈവറും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഷീന പോലീസിൽ പരാതി നൽകിയിരുന്നു. ഗണേഷിന്റെയും ഡ്രൈവറുടെ മർദനത്തിൽ പരിക്കേറ്റ ഇവരുടെ മകൻ അനന്തകൃഷ്ണൻ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here