പട്ടിയെ കുളിപ്പിക്കാനും പൊലീസ് ; ദാസ്യവേലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പൊലീസുകാരനെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചതിന് , ഡിജിപി സുധേഷ് കുമാറിനെ സായുധസേനാ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നാലെ കൂടുതല്‍ ദാസ്യപ്പണി വിവരങ്ങള്‍ പുറത്ത്. എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ പട്ടിയെ കുളിപ്പിക്കാന്‍ ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരെ ഉപയോഗിച്ചിരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് പട്ടിയെ കുളിപ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുന്‍പുള്ള ദൃശ്യങ്ങളാണിത്. നിഥിന്‍ അഗര്‍വാള്‍ ബറ്റാലിയന്‍ ചുമതലയുള്ള എഡിജിപി ആയിരുന്നപ്പോഴാണ് സംഭവമെന്ന് കരുതുന്നു. അക്കാലത്ത്, ചില പൊലീസുകാര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടതെന്നാണ് വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here