Advertisement

ഗവാസ്കറിന് കഴുത്തിലെ കശേരുവില്‍ ക്ഷതം

June 16, 2018
0 minutes Read

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച പോലീസ് ഡ്രൈവര്‍ ഗവാസ്കറിന്റെ വാദം ശരിയെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടി ഫോണ്‍ ഉപയോഗിച്ച് കഴുത്തില്‍ ഇടിച്ചെന്നാണ് ഗവാസ്കര്‍ പറഞ്ഞത്. ഇത് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗവാസ്കറുടെ കഴുത്തിലെ കശേരുക്കളില്‍ ചതവുണ്ടെന്നാണ് സ്കാനിംഗില്‍ വ്യക്തമായിരിക്കുന്നത്. കഴുത്തിന് പുറമെ മുതുകിലും ഫോണ്‍ ഉപയോഗിച്ച് ഇടിച്ചുവെന്നാണ് ഗവാസ്കറിന്റെ മൊഴി.
മര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബഹ്ഖ ഇന്ന് സംസ്ഥാന പോലീസ് സ്റ്റേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top