‘ എത്ര മനോഹരമായ കത്ത് ‘ ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ട്രൂകോളര്‍ സിഇഒ

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദന കത്ത് ട്വീറ്ററിലൂടെ പുറത്തുവിട്ട് ട്രൂകോളര്‍ സിഇഒ അലന്‍ മാമേദി. മലയാളി യുവാക്കളുടെ സംരംഭമായ ചില്ലറിനെ ട്രൂകോളര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി അലന്‍ മാമേദിക്ക് കത്തയച്ചത്. കേരളത്തിലെ യുവാക്കളുടെ കഴിവിനുള്ള തെളിവാണ് ഏറ്റെടുക്കല്‍ നടപടി എന്നായിരുന്നു മുഖ്യമന്ത്രി കത്തില്‍ പറഞ്ഞത് . ‘എത്ര മനോഹരമായ കത്ത് ‘ എന്ന വിശേഷണത്തോടെയാണ് ട്രൂകോളര്‍ സിഇഒ ഇത് ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിന് നന്ദി അറിയിക്കാനും അലന്‍ മാമേദി മറന്നില്ല.
ട്രൂകോളര്‍ സിഇഒയെ കേരളം സന്ദര്‍ശിക്കാനും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ശാസ്ത്രസാങ്കേതിക മേഖലയില്‍ കേരളം മുന്നേറുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേരളത്തില്‍ നിസാന്‍ തുടക്കം കുറിക്കാന്‍ പോകുന്ന പുതിയ സംരംഭത്തെക്കുറിച്ചും കത്തില്‍ അറിയിക്കുന്നു. സ്റ്റാര്‍ട്ട് അപ്പ് മിഷനുകളിലൂടെയുള്ള കേരളമുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ ട്രൂകോളറിനെ ക്ഷണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിക്കുന്നത്.
What a beautiful letter from @CMOKerala. Thank you Chief Minister Pinarayi Vijayan pic.twitter.com/xeuB2YVsVu
— Alan Mamedi (@AlanMamedi) June 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here