സുധീരന്റെ വെളിപ്പെടുത്തലില്‍ നിന്ന് ഒളിച്ചോടരുതെന്ന് ഉമ്മന്‍ചാണ്ടിയോട് വിഎസ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് എന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വിഎസ് അച്യുതാനന്ദന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് എന്ന് സുധീരന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. പദ്ധതി സംബന്ധിച്ച് ഹൈക്കമാൻഡ് മുന്നോട്ട് വച്ച നിർദേശങ്ങൾ പോലും ഉമ്മൻ ചാണ്ടി അട്ടിമറിച്ചെന്നുള്ള മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്‍റെ ആരോപണങ്ങൾ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ വെളിപ്പെടുത്തലുകളില്‍ നിന്ന് ഒളിച്ചോടരുതെന്നും ജനങ്ങളോട് മറുപടി പറയണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here