Advertisement

സുരേഷ് ഗോപിയ്ക്കും അമല പോളിനും എതിരെ കുറ്റപത്രം

June 17, 2018
1 minute Read
amala paul

വ്യാജരേഖ ചമയ്ക്കല്‍, നികുതിവെട്ടിപ്പ് കേസുകളില്‍ സുരേഷ് ഗോപിയ്ക്കും അമല പോളിനും എതിരെ കുറ്റപത്രം ഒരുങ്ങുന്നു. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും നികുതി വെട്ടിച്ചതും, നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതും. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചാണ് കുറ്റപത്രം തയ്യാറാക്കുന്നത്. ഇരുവരും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സുരേഷ് ഗോപി 30 ലക്ഷം രൂപയും, അമലപോള്‍ 25ലക്ഷം രൂപയുമാണ് വെട്ടിച്ചത്. അതേസമയം ഫഹദ് ഫാസില്‍ പിഴ അടച്ചതിനാല്‍ നടപടി വേണോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. 19ലക്ഷം രൂപയാണ് പിഴയായി ഫഹദ് ഫാസില്‍ അടച്ചത്.

amala paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top