യുവനേതാക്കള്‍ അച്ചടക്കം പഠിക്കണം: എം.എം ഹസന്‍

പാര്‍ട്ടിയിലെ യുവനേതാക്കള്‍ അച്ചടക്കം പഠിക്കണമെന്നും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്റെ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി. വിശ്വനാഥനെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വി.ടി. ബല്‍റാം, വി.എം. സുധീരന്‍ എന്നിവരെ വേദിയിലിരുത്തിയാണ് ഹസന്റെ വിമര്‍ശനം. അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും കെ.പി.സി.സി. അധ്യക്ഷന്‍ വിമര്‍ശിച്ചു.
അതേസമയം, നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങള്‍ പണ്ടും ഉണ്ടായിട്ടുണ്ടെന്ന് വിഎം സുധീരന്‍ തിരിച്ചടിച്ചു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഈ നേതാക്കള്‍ ഒരുമിച്ച് വേദിയിലെത്തിയത്. സിഎന്‍ ബാലകൃഷ്ണന്‍, വയലാര്‍ രവി, ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here