നീതി ആയോഗ് യോഗം ഇന്ന്

നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കാർഷിക പ്രതിസന്ധിയും നരേന്ദ്ര മോദി സർക്കാരിന്‍റെ സുപ്രധാന പദ്ധതികളുടെ നടത്തിപ്പുമാണ് യോഗത്തിന്‍റെ പ്രധാന അജൻഡ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. നീതി അയോഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ ദില്ലയിലെത്തിയ പശ്ചിമബംഗാൾ, കേരള, കര്‍ണാടക, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാര്‍ ലെഫ്. ഗവര്‍ണറുടെ വസതിയിൽ അരവിന്ദ് കെജരിവാൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരം അവസാനിപ്പിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ആന്ധ്രഭവനിൽ ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷം നാല് മുഖ്യമന്ത്രിമാരും അരവിന്ദ് കെജരിവാളിന്‍റെ ഔദ്യോഗിക വസതിയിലെത്തി. ഫെഡറൽ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ നടക്കുന്നതെന്ന് മുഖ്യമന്ത്രിമാര്‍ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here