കട്ടിപ്പാറ സർവ്വകക്ഷിയോഗത്തിനിടെ സംഘർഷം

കട്ടിപ്പാറയിൽ ഇന്ന് ചേർന്ന സർവ്വകക്ഷിയോഗത്തിനിടെ കാരാട്ട് റസാക്ക് എംഎൽഎയെ തടഞ്ഞു. സംസാരിക്കാനനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സർവ്വകക്ഷിയോഗം.
കരിഞ്ചോലമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ എംഎൽഎ കാരാട്ട് റസാഖിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. തങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിച്ചതെന്നും തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സർവകക്ഷി യോഗത്തിനിടെ ഒരു വിഭാഗം നാട്ടുകാർ എംഎൽഎയെ തടഞ്ഞു. ഇതോടെ പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എംഎൽഎയെ പോലീസ് ഉടനെ സ്ഥലത്തുനിന്നു മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here