കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി. വിവിധ വശങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പീയുഷ് ഗോയൽ പറഞ്ഞു. റെയില്‍വേ വികസന കാര്യത്തില്‍ കേരളത്തിന്‍റെ സമീപനം ശരിയല്ല. ഭൂമിയേറ്റെടുക്കലടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനം ജാഗ്രത പുലര്‍ത്തുന്നില്ല. ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയില്‍ മാത്രമെ കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. റെയിൽ കോച്ച് ഫാക്ടറി വേണ്ടെന്ന് റെയിൽവേ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രി ഇപ്പോള്‍ അറിയിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here