കരിഞ്ചോലമലയിലെ അനധികൃത നിർമാണത്തെ കുറിച്ചുള്ള അന്വേഷണം ഇന്ന് തുടങ്ങും

ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലമലയിലെ അനധികൃത നിർമാണത്തെ കുറിച്ചുള്ള അന്വേഷണം ഇന്ന് തുടങ്ങും. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിന് സമാന്തരമായി പൊലീസ് അന്വേഷണവും നടക്കും. താമരശ്ശേരി പോലീസിനാണ് അന്വേഷണ ചുമതല. ഇതിന് പുറമെ ശാസ്ത്രീയ പഠനവും നടത്തും. മണ്ണ് സംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ്, സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നിന്നുള്ള വിദഗ്ദർ എന്നിവരടങ്ങിയ സംഘമാണ് ശാസ്ത്രീയമായ പഠനം നടത്തുന്നത്.ഉരുല്‍പൊട്ടലിന്‍റെ കാരണം പരിശോധിക്കുന്നതിനൊപ്പം മലയുടെ മുകളില്‍ നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി ദുരന്തത്തിന്‍റെ രൂക്ഷത കൂട്ടിയോയെന്നും പരിശോധിക്കും. പ്രദേശത്തിന് സമീപമുള്ള ക്വാറികൾ, മണല്‍ ഖനനം തുടങ്ങി പരിസ്ഥിതി ചൂഷണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ വിലയിരുത്തും. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here