പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിൻറെ രാജിയെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റലി വിശദാകരണം. നേരത്തെ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തെ പുറത്താക്കണമെന്നു ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു.
അരവിന്ദ് സുബ്രഹ്മണ്യം ഇന്ത്യൻ പൗരനാണോ എന്നു പോലും വ്യക്തമല്ലെന്നും, അദ്ദേഹത്തിന് അമേരിക്കൻ ഗ്രീൻ കാർഡുണ്ടെന്നും സ്വാമി ആരോപിച്ചിരുന്നു.അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നിലപാടുകൾ സർക്കാർ നയങ്ങൾ പരാജയപ്പെടാൻ കാരണമാകുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തിരിക്കാൻ അരവിന്ദ് സുബ്രഹ്മണ്യം യോഗ്യനല്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here