വരാപ്പുഴ കസ്റ്റഡി മരണക്കേസ്; പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വരാപ്പുഴ ശ്രീജിത് കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ ഹൈക്കോടതി. ആർടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതിൽ മുൻ റൂറൽ എസ്പിക്ക് പങ്കില്ലെന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി ആരാഞ്ഞു.
ശ്രീജിതിന്റെ കസ്റ്റഡി മരണത്തിൽ മുൻ റൂറൽ എസ്പിക്ക് പങ്കില്ലന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ബോധിപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ആർടിഎഫിന്റെ തലപനായ മുൻ റൂറൽ എസ്പിയുടെ അറിവില്ലാതെയാണ് ശ്രീജിത്തിനെ പിടികൂടിയതെന്ന് വിശ്വസിക്കാനാകില്ല .മുൻ റൂറൽ എസ്പിയുടെ അറിവില്ലാതെ ആർടിഎഫ് പ്രവർത്തിക്കില്ലന്നും കോടതി അഭിപ്രായപ്പെട്ടു.
ആർടിഎഫ് രുപീകരിച്ചത് നിയമ വിരുദ്ധമായാണന്നും ഇ തൊഴികെ ഒരു പിഴവും റൂറൽ എസ്പി യുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ശ്രീജിത്തിനെ കസ്റ്ററ്റയിൽ എടുത്ത ഉടൻ നാട്ടുകാരുടെ സാന്നിധ്യന്നിൽ ആർടിഎഫ് ലോക്കൽ പൊലീസിനു കൈമാറി. മുൻ റൂറൽ എസ്പി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലന്നും എസ്പിക്കെതിരെ ഒരു തെളിവും ഇലന്നും പ്രോസിക്യൂഷൻ ചുണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here