എആർ റഹ്മാൻ ഷോ നാളെയും മറ്റന്നാളും അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ

രണ്ട് ദിവസത്തെ എ. ആർ. റഹ്മാൻ ഷോ ഒരുക്കി ഫ്‌ളവേഴ്‌സ് ടിവി. അങ്കമാലി അഡ്‌ലക്‌സ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ ജൂൺ 23, 24 (ശനി, ഞായർ) തീയതികളിലാണ് എ ആർ റഹ്മാൻ ഷോ നടക്കുക. പത്ത് വർഷത്തിന് ശേഷമാണ് എആർ റഹ്മാൻ ഷോ കേരളത്തിൽ നടക്കുന്നത്.
ശീതീകരിച്ച അകൂസ്റ്റിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പകരംവെക്കാനില്ലാത്ത ശബ്ദ-വെളിച്ച സംവിധാനം കൊണ്ട് സംഗീത പ്രേമികൾക്ക് മറക്കാനാകാത്ത ദൃശ്യാനുഭവമായി മാറും അങ്കമാലിയിൽ നടക്കാനിരിക്കുന്ന എആർ റഹ്മാൻ ഷോ. രണ്ട് ദിവസവും ഒരേ പരിപാടികൾ തന്നെയായിരിക്കും അരങ്ങേറുക.
എആർ റഹ്മാന് പുറമെ, നീതി മോഹൻ, ജോനിക ഗാന്ധി, റയ്ഹാന, ഇശ്രത്ത് ഖാദ്രി, സാഷ കിരൺ തിരുപതി, ശ്വേത മോഹൻ, ഹരിചരൺ സെഷാദ്രി, ബെന്നി ദയാൽ, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹ്മദ്, അൽഫോൺസ് ജോസഫ്, ജോർജ് പീറ്റർ, മിൻമിനി എന്നിവരും അരങ്ങിലെത്തും.
നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റ് flowerstv.in, ബുക്ക് മൈ ഷോ, insider.in, പേടിഎം എന്നിവയിലൂടെ ലഭ്യമാണ്. വേദിയിൽ കാർ പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here