പ്രതികളെ ക്രൂരമായി മർദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട്; വരാപ്പുഴ മുൻ മജിസ്‌ട്രേറ്റിന്റെ മൊഴി പുറത്ത്

വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുൻ മജിസ്‌ട്രേറ്റിൻറെ മൊഴി. പ്രതികളെ ക്രൂരമായി മർദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട് എന്ന് മുൻ മജിസ്‌ട്രേറ്റ് മൊഴി നൽകി. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാൻഡ് ചെയ്യാനാവില്ലെന്ന് അറിയിച്ചിരുന്നു എന്നും മുൻ മജിസ്‌ട്രേറ്റ് മൊഴി നൽകി.
അതേസമയം, ശ്രീജിത്തിൻറെ കസ്റ്റഡി മരണത്തെ തുടർന്നുള്ള അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണത്തിൻറെ തുടക്കം മുതൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന സംശയവും കോടതിയിൽ സിബിഐ പ്രകടിപ്പിച്ചു. കൊലപാതകമാണെന്ന് ബോധ്യപ്പെട്ടാൽ 302 ആണ് ചുമത്തേണ്ടത് എന്നാൽ കൊലപാതകം ആണെന്ന് ബോധ്യമുണ്ടായിട്ടും ആദ്യത്തെ എഫ്‌ഐആറിൽ സ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എസ്പിക്ക് ഇടപെടാമായിരുന്നെന്നും ഹോക്കോടതിയിൽ സിബിഐ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here