പിറന്നത് പെൺകുട്ടി; അച്ഛൻ നവജാത ശിശുവിനെ കൊന്നു

പെണ്ണായതിന്റെ പേരിൽനവജാത ശിശുവിനെ അച്ഛൻ കുത്തിക്കൊന്നു. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് വിഷ്ണു റാത്തോട് എന്നയാൾ കൊന്നത്.
ഗുജറാത്തിലെ ഗാന്ധിനഗറിൽ തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു റാത്തോഡ് എന്നയാളെ മോട്ടി മസാങ്ക് പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വർഷം മുന്നെ വിവാഹം കഴിഞ്ഞ വിഷ്ണു റാത്തോഡിനും വിമലയ്ക്കും മരിച്ച കുട്ടിയെക്കൂടാതെ മറ്റ് അഞ്ച് പെൺകുട്ടികളാണുള്ളത്.
അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വിഷ്ണു കുഞ്ഞിനെ ആക്രമിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ഉണർന്നതോടെ വിഷ്ണു ഓടിപ്പോവാൻ ശ്രമിച്ചുവെങ്കിലും വിമലയുടെ അച്ഛൻ വിഷ്ണുവിനെ കയ്യോടെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here