തൊടുപുഴയ്ക്ക് പിന്നാലെ കരിമണ്ണൂരും പിടിച്ച് എല്‍ഡിഎഫ്; യുഡിഎഫിന് ഭരണം നഷ്ടമായി

കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടത്തു. വിമത കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിന്റെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ ഡി. ദേവസ്യ പറയംനിലമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യുഡിഎഫ് ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവച്ചതോടെ നടന്ന തിരഞ്ഞെടുപ്പിലാണ് ദേവസ്യ വിജയിച്ചത്.
ധാരണപ്രകാരം രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ കോണ്‍ഗ്രസുകാരനായ ദേവസ്യയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല. ഇതോടെ എല്‍ഡിഎഫ് പിന്തുണയോടെ വിമതനായി മത്സരിച്ചാണ് ദേവസ്യ വിജയിച്ചത്. 14 ല്‍ ഏഴ് വീതം വോട്ടുകള്‍ എല്‍ഡിഎഫും യുഡിഎഫും നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ദേവസ്യ പ്രസിഡന്റായത്. തൊടുപുഴ നഗരസഭാ ഭരണം സമാന രീതിയില്‍ എല്‍ഡിഎഫ് കഴിഞ്ഞ ആഴ്ച യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here