മുറ്റത്തെ മുല്ലയ്ക്ക് ഇന്ന് തുടക്കം

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ലഘു വായ്പാ പദ്ധതിയായ ‘മുറ്റത്തെ മുല്ല’യ്ക്ക് ഇന്ന് തുടക്കം .സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉച്ചക്ക് രണ്ട് മണിക്ക് മണ്ണാർക്കാട് പദ്ധതി ഉദ്‌ഘാടനം ചെയ്യും. 12 ശതമാനം പലിശക്ക് 1000 മുതൽ 25,000രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്. കൊള്ളപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെ അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്കരിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.കാർഷിക വായ്പാ സംഘങ്ങൾ കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
muttathe mulla
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here