പലതരം ആരാധന കണ്ടിട്ടുണ്ട്, പക്ഷേ ആരാധന ‘തല’ക്ക് പിടിച്ചത് കണ്ടിട്ടുണ്ടോ ?

ഫുട്‌ബോൾ താരങ്ങളോടും ടീമിനോടുമുള്ള ആരാധന മൂത്ത് വീടിന് ടീമിന്റെ നിറം കൊടുക്കുന്നതും, ജേഴ്‌സി അണിയുന്നതും ഫ്‌ളക്‌സ് വെക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. എന്നാൽ ഇഷ്ട താരങ്ങളുടെ മുഖം തലയിൽ വരക്കുന്നത് കണ്ടിട്ടുണ്ടോ ?
തലയ്ക്ക് പിന്നിലെ മുടി മുറിച്ച് മെസ്സിയുടെ മുഖം വരയ്ക്കുന്നതാണ് ഇസെർബിയയിലെ ആരാധന. സെർബിയയിലെ നോവി സാഡ് സിറ്റിയിലെ ഹെയർ സ്‌റ്റൈലിസ്റ്റ് മാരിയോ വാലയാണ് ഈ കിഡിലൻ ഹെയർ സ്‌റ്റൈൽ മെസ്സി ആരാധകർക്കായി ചെയ്തുകൊടുക്കുന്നത്.
മാരിയോ ഈ ‘ഹെയർ ടാറ്റൂയിങ്ങ്’ ചെയ്യാൻ തുടങ്ങിയിട്ട് ഒമ്പത് വർഷങ്ങളായി. മെസ്സിയുടെ മാത്രമല്ല ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മുഖവും മാരിയോ ഇത്തരത്തിൽ ചെയ്യാറുണ്ട്.
അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെയെടുത്താണ് മാരിയോ ഹെയർ ടാറ്റു ചെയ്യുന്നത്. ഫുട്‌ബോൾ താരങ്ങളുടെ മാത്രമല്ല, കിം ജോങ്ങ് ഉൻ, നോവാക് ജകോവിച്ച് ഉൾപ്പെടെയുള്ള പ്രമുഖരുടേയും മുഖം മാരിയോ മുടിയിൽ ചെയ്യും. ഫുട്‌ബോൾ കാലമായതോടെ ഇത്തരം ഹെയർകട്ടിന് ആവശ്യക്കാരേറെയാണെന്നാണ് മാരിയോ പറയുന്നത്.
ഹെയർ കട്ടിന് 8 യൂറോയാണ് അവിടെ നൽകേണ്ടതെങ്കിൽ ഇത്തരം ‘ഹെയർ ടാറ്റൂയിങ്ങ്’ ചെയ്യാൻ 150 യൂറോ ആണ് നൽകേണ്ടിവരിക. അതായത് 11,956.72 രൂപ !
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here