കനത്ത സുരക്ഷയിൽ അമർനാഥ് തീർത്ഥയാത്ര; ആദ്യ സംഘ തീർഥാടകർ ബേസ് ക്യാമ്പിൽ എത്തിച്ചേർന്നു

കനത്ത സുരക്ഷയിൽ അമർനാഥ് തീർത്ഥയാത്ര പുരോഗമിക്കുന്നു. ആദ്യ സംഘ തീർഥാടകർ ബേസ് ക്യാമ്പായ ശിവ ഗുഹയിൽ എത്തിച്ചേർന്നു. 40,000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് തീർത്ഥാടനത്തോട് അനുബന്ധിച്ച് മേഖലയിൽ വിന്യസിച്ചിട്ടുള്ളത്.
ജമ്മുവിലെ ഭഗവതി നഗർ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് തീർത്ഥാടകരുടെ ആദ്യസംഘം യാത്രയാരംഭിച്ചത്. സംഘം ആദ്യ ബേസ് ക്യാമ്പായ ഉദംപൂരിലെ ശിവഗുഹയിൽ എത്തിച്ചേർന്നു. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലായിരുന്നു യാത്ര.
തീർത്ഥാടകരെ ആക്രമിക്കില്ലെന്ന് ഭീകരർ അറിയിക്കുന്ന സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here