യുജിസി പിരിച്ചുവിടുന്നു; പകരം വരുന്നത് 14 അംഗ കമ്മീഷൻ

യുജിസിയെ പിരിച്ചുവിടാനൊരുങ്ങി കേന്ദ്ര സർക്കാർ. പകരം 14 അംഗ ഉന്നത വിദ്യാഭ്യാസ കമ്മീഷനെ നിയമിക്കും. കമ്മീഷൻ രൂപീകരണത്തിന്റെ കരട് വിജ്ഞാപനം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്!സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഉന്നത വിദ്യാഭ്യാസരംഗം പൂർണമായും കേന്ദ്ര സർക്കാരിന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന തരത്തിലാണ് പുതിയ കമ്മീഷന്റെ രൂപഘടന. അഞ്ച് വർഷ കാലാവധിയിൽ നിയമിക്കുന്ന ചെയർമാനും വൈസ് ചെയർമാനും പുറമെ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന 12 അംഗങ്ങളും കമ്മീഷനിൽ ഉണ്ടാകും. ഇതിന് പുറമെ മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയ തലവനായ ഉപദേശക സമിതിയും രൂപീകരിക്കും.
അക്കാദമിക് നിലവാരം ഉയർത്തുകയാണ് കമ്മീഷന്റെ പ്രഥമ ലക്ഷ്യമായി പറയുന്നത്. നിലവാരമില്ലാത്തതും വ്യാജവുമായ യൂണിവേഴ്!സിറ്റികൾ അടച്ചു പൂട്ടാനും അധികാരമുണ്ടാകും.
ഹയർ സെക്കണ്ടറി എജ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആക്ട് 2018 എന്ന പേരിൽ കൊണ്ടുവരുന്ന നിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ ഏജൻസി നിലവിൽ വരുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും യുജിസി, എൻസിടിഇ, എഐസിടിഇ എന്നിവ അപ്രത്യക്ഷമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here