മധുവിൻറെ കൊലപാതകം; മജിസ്‌ട്രേറ്റുതല അന്വേഷണം തുടങ്ങി

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റുതല അന്വേഷണം തുടങ്ങി. ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രണ്ടുപേരുടെ മൊഴി രേഖപ്പെടുത്തി.
മധുവിൻറെ സഹോദരിയായ ചന്ദ്രികയുടെ ഭർത്താവ് മുരുകൻറെയും കൊലപാതകത്തിന് ശേഷം പരിശോധന നടത്തിയ അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റൻറ് സർജൻ ഡോ.ലിമ ഫ്രാൻസിസിൻറെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അന്ന് പരിശോധനാ സംഘത്തിലുണ്ടായിരുന്ന അഡീഷണൽ എസ്.ഐ പ്രസാദ് വർക്കിയുടെ മൊഴിയും ഇനി രേഖപ്പെടുത്തും.
എഫ്. ഐ.ആറും ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ച് ജൂലായ് 10നകം അന്വേഷണ റിപ്പോർട്ട് എക്‌സിക്യൂട്ടീവ് ജില്ലാ മജിസ്‌ട്രേറ്റായ ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. തുടർന്ന് മനുഷ്യാവകാശ കമ്മീഷന് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here