Advertisement

കെവിൻ വധം; പുതിയ വെളിപ്പെടുത്തലുകളുമായി രാസപരിശോധനാ ഫലം പുറത്ത്

June 29, 2018
1 minute Read

കെവിൻ വധത്തിൽ രാസപരിശോധനാ ഫലം പുറത്ത്. കെവിന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും രാസ പരിശോധനാ ഫലം വ്യക്തമാക്കുന്നു. കെവിന്റെ മരണം മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുമ്പോഴും കെവിനെ അമിതമായി മദ്യം കുടിപ്പിച്ച് പുഴയിൽ തള്ളി കൊലപ്പെടുത്തിയതാകാനുള്ള സാധ്യതയാണ് പൊലീസ് വിലയിരുത്തുന്നത്.

അതേസമയം, ഫോറൻസിക് വിദഗ്ദ്ധർ ഇന്ന് തെന്മലയിൽ സന്ദർശനം നടത്തും. കെവിനെ ബലമായി മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി പുഴയിൽ തള്ളി കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം നേരത്തേ തന്നെ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

chemical

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top