‘അമ്മ’ക്ക് നിക്ഷിപ്ത താല്‍പര്യമില്ല; വിശദീകരണവുമായി മോഹന്‍ലാല്‍

ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ വിശദീകരണം. ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ സംഘടന തയ്യാറാണെന്ന് മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലാണ്. ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ദിലീപിനെ തിരിച്ചെടുത്തത് അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനത്തിലാണ്. അമ്മ സംഘടന ആക്രമണത്തിനിരയായ നടിക്കൊപ്പമാണ്. രാജി വെച്ചു പുറത്തു പോയ അംഗങ്ങളെ വികാരങ്ങളെ മാനിക്കുന്നു. അമ്മയെ തകര്‍ക്കാന്‍ ഗൂഢലക്ഷ്യമുള്ളവരെ അവഗണിക്കും. ദിലീപ് വിഷയത്തില്‍ അമ്മക്ക് നിക്ഷിപ്ത താല്‍പ്പര്യമില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here