എഡിജിപി സുദേഷ് കുമാറിന് കൊറിയറിൽ മധുരപ്പൊതി; പൊതി തുറന്ന് നോക്കിയപ്പോൾ !

ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനായ എഡിജിപി സുദേഷ് കുമാറിന് മധുരം എന്ന പേരിൽ കൊറിയർ. എന്നാൽ കൊറിയർ തുറന്നു നോക്കിയപ്പേൾ ഞെട്ടി. കാരണം ‘മധുരം’ എന്ന പേരിൽ വന്ന കൊറിയറിൽ മനുഷ്യ വിസർജ്യമായിരുന്നു. ഇന്നലെ വൈകിട്ടാണ് ആംഡ് ബറ്റാലിയൻ ഓഫീസിലെ വിലാസത്തിൽ കൊറിയർ ലഭിച്ചത്.
എഡിജിപിയുടെ പേര് തെറ്റിച്ചായിരുന്നു എഴുതിയിരുന്നത്. അജ്ഞാത വിലാസത്തിൽ നിന്നുമാണ് കൊറിയർ എത്തിയത്. കൊറിയർ കിട്ടിയ വിവരം ഡിജിപിയെ അറിയിച്ചു. പൊട്ടിച്ച് നോക്കിയശേഷം എത്തിക്കാനായിരുന്നു നിർദേശം.
തുറന്നുനോക്കിയപ്പോഴാണ് അതിനകത്ത് വിസർജ്യങ്ങളാണെന്ന് വ്യക്തമായത്. ഓഫീസിൽനിന്നു വിവരം ഉടൻ പേരൂർക്കട പൊലീസിൽ അറിയിച്ചു. എന്നാൽ, പാഴ്‌സൽ അയച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here