സോളാർ കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

സോളാർ തട്ടിപ്പു കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. സരിതാ നായർ പ്രതിയായ വഞ്ചനാ കേസിൽ പുനരന്വേഷണം വേണമെന്ന ഹർച്ചയിൽ ഹൈക്കോടതിയിൽ ഉമ്മൻ ചാണ്ടിയുടെ കക്ഷി ചേരൽ ഹർജിയെ സർക്കാർ എതിർത്തു .
കേസിൽ ഉമ്മൻ ചാണ്ടി പ്രതിയോ സാക്ഷിയോ വാദിയോ അല്ലന്നും കേസ് അട്ടിമറിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമമെന്നും സർക്കാർ ബോധിപ്പിച്ചു . 45 ലക്ഷം തട്ടിയെന്ന മല്ലേലിൽ ശ്രീധരൻ നായരുടെ പരാതിയിൽ അന്വേഷണം പുർത്തിയായി കോന്നി മജിസ്‌ട്രേറ്റു കോടതിയിൽ
കറപത്രം സമർപ്പിച്ചിരിക്കുകയാണ് .വിചാരണ നടപടികൾ പുർത്തിയായിട്ടില്ല .
സരിതയെ കൂടാതെ ബിജു രാധാകൃഷണൻ ,ഉമ്മൻ ചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പൻ എന്നിവർ പ്രതികളാണ്. കോന്നി മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്ന ബിജു രാധാകൃഫ്ണന്റെ ഹർജി ഹൈക്കോടതി തള്ളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here