പതിനൊന്നുപേരുടെ കൂട്ടമരണം; ദുർമന്ത്രവാദി അറസ്റ്റിൽ

ഒരു കുടുംബത്തിലെ 11 പേർ ദൂരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ദുർമന്ത്രവാദിയും അനുയായിയും അറസ്റ്റിൽ. മരണത്തിനു മുൻപ് ചില പൂജകൾ നടന്നതിന്റെ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് കുടുംബവുമായി അടുപ്പമുണ്ടെന്നു കുരുതുന്ന ഇവരെ കസ്റ്റഡിയിലെടുത്തത്.
ദുർമന്ത്രവാദവും അന്ധവിശ്വാസവുമൊക്കെ കാരണങ്ങളായി പറയുന്നുണ്ടെങ്കിലും മരിച്ചവരുടെ ബന്ധുക്കൾ ഈ വാദങ്ങൾ തള്ളിക്കളയുകയാണ്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും മരണമടഞ്ഞ നാരായണിയുടെ മകൾ സുജാത ആരോപിച്ചിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും വിദ്യാഭ്യാസമുള്ളവരാണെന്നും മന്ത്രവാദികളുടെ പിന്നാലെ പോകുന്നവരെല്ലെന്നുമാണു സുജാത പറയുന്നത്.
ബുറാഡിയിലെ സന്ത് നഗറിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് 11 അംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here