Advertisement

കാവേരിയിൽ നിന്നുള്ള വെള്ളം തിരിച്ചുവിടാനാവില്ല : കാവേരി മാനേജ്‌മെന്റ് അതോറിറ്റി

July 3, 2018
0 minutes Read
cauvery management authority

കാവേരിയിൽ നിന്ന് കിട്ടുന്ന വെള്ളം മറ്റൊരു നദീതടത്തിലേയ്ക്ക് തിരിച്ചുവിടാൻ അനുവദിക്കണമെന്ന കേരളത്തിൻറെ ആവശ്യം കാവേരി മാനേജ്‌മെൻറ് അതോററ്റി അംഗീകരിച്ചില്ല. സുപ്രീംകോടതി അനുവദിക്കാത്ത വിഷയമായതിനാൽ പരിഗണിക്കാനാകില്ലെന്നാണ് അതോറിറ്റിയുടെ നിലപാട്. ഇതോടം, കാവേരി വിഹിതം കോഴിക്കോട്ടെ ജപ്പാൻ കുടിവെള്ള പദ്ധതിക്കും വൈദ്യുതവകുപ്പിൻറെ കുറ്റ്യാടി ഓഗ്മെൻറേഷൻ പദ്ധതിക്കും ഉപയോഗിക്കാമെന്ന കേരളത്തിൻറെ കണക്കുകൂട്ടൽ അനിശ്ചിതത്വത്തിലായി.

മറ്റൊരു നദീ തടത്തിലേയ്ക്ക് തിരിച്ചു വിടാൻ സുപ്രീംകോടതി അനുമതിയില്ലെന്നാണ് കാവേരി മാനേജ്‌മെൻറ് അതോറിറ്റി വ്യക്തമാക്കിയത്. ഇക്കാര്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം കോടതിയെ സമീപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top