ഇംഗ്ലണ്ട് കടക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 160 റണ്‍സ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലര് 46 പന്തില്‍ നിന്ന് 69 റണ്‍സ് നേടി ഇംഗ്ലീഷ് നിരയുടെ ടോപ് സ്കോററായി. 4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 159 റണ്‍സില്‍ ഒതുക്കിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് ലഭിച്ച ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു.
Take a bow, Kuldeep Yadav! The young spinner recorded magnificent figures of 5/24 as England are restricted to 159/8 despite Jos Buttler’s excellent 69. Don’t miss the second half of this game! ?#ENGvIND LIVE ➡ https://t.co/19gUSbDEHh pic.twitter.com/pMaLf9qsNt
— ICC (@ICC) July 3, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here