Advertisement

ഗവാസ്ക്കറുടെ അറസ്റ്റ് കോടതി ഒരു മാസത്തേക്ക് തടഞ്ഞു

July 4, 2018
1 minute Read
gavaskar

പൊലീസ് ഡ്രൈവർ ഗവാസ്ക്കറെ എഡിജിപി ദേബേഷ് കുമാറിന്റെ മകൾ സ്നിഗ്ധ മർദിച്ചു എന്ന പരാതി ഗൗരവതരമെന്ന് ഹൈക്കോടതി . സ്നിഗ്ധയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് വ്യക്തമാക്കിയ കോടതി  ഗവാസ്ക്കറുടെ അറസ്റ്റ് കോടതി ഒരു മാസത്തേക്ക് തടഞ്ഞു. സ്നിഗ്ധ, തന്റെ കഴുത്തിൽ മൊബൈൽ ഫോൺ കൊണ്ട് അടിച്ചെന്നാണ് ഗവാസ്ക്കറുടെ മൊഴി .ഗവാസ്ക്കറുടെ കുഴുത്തിൽ പരുക്കുണ്ടെന്ന് ഡോക്ടറുടെ റിപ്പോർട്ടുണ്ടന്നും കോടതി വാദത്തിനിടെ ചുണ്ടിക്കാട്ടി.  രണ്ടു കേസുകളുടേയും കേസ് ഡയറികൾ കോടതി പരിശോധിച്ചു . ഗവാസ്ക്കറെ മർദിച്ചത് സാധാരണക്കാരനായിരുന്നുവെങ്കിൽ
വധശ്രമത്തിന് കേസെടുമായിരുന്നില്ലേയെന്നും കോടതി വാക്കാൽ ആരാഞ്ഞു .

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് സ്നിഗ്ധ നൽകിയ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്ക്കർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത് .രണ്ടു കേസുകളുടേയും സാഹചര്യങ്ങളും വസ്തുതകളും വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി .കേസന്വേഷണം പുരോഗമിക്കുകയാണന്ന് സർക്കാർ അറിയിച്ചു.ഗവാസ്ക്കറെ താൻ മർദിച്ചിട്ടില്ലെന്നും സംഭവസ്ഥലത്തില്ലയിരുന്നുവെന്നുമുള്ള സ്നിഗ്ധയുടെ
മൊഴി കണക്കിലെടുത്ത് മൊബൈൽ ഫോൺ കോളുകളും ടവർ ലൊക്കേഷനും പരിശോധിച്ചെന്നും യുവതി സംഭവസ്ഥലത്തുണ്ടായിരുന്നെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

gavaskar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top