സുപ്രീം കോടതി വിധി ജനങ്ങളുടെ വിജയമെന്ന് കെജ്രിവാള്

ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇത് ദില്ലിയിലെ ജനങ്ങളുടെ വിജയമാണെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും വിധി വന്നതിന് ശേഷം അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ലെഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കുന്നത്. അതേ സമയം, ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയില്ലെന്നും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
A big victory for the people of Delhi…a big victory for democracy…
— Arvind Kejriwal (@ArvindKejriwal) July 4, 2018
ദില്ലിയിലെ ഭരണത്തലവന് ലെഫ്. ഗവര്‍ണറാണെന്ന് വ്യക്തമാക്കുന്ന വിധിയില്‍ അദ്ദേഹത്തിന്റെ അധികാരത്തില്‍ നിയന്ത്രണങ്ങളുണ്ടെന്നും പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന അധികാര പരിധിയില്‍ ഇടപെടരുതെന്നും ഭൂരിപക്ഷ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് കേസില്‍ ഭൂരിപക്ഷ വിധി പറഞ്ഞത്. ഭരണഘടനാ ബഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കേസില്‍ പ്രത്യേകം വിധി പറഞ്ഞു.
ജ. ഡി വൈ ചന്ദ്രചൂഡിന്റെ വിധി : ലെഫ്. ഗവര്‍ണറുടെ അധികാരം പരിമിതമാണ്. ഭരണഘടനയ്ക്ക് അനുസരിച്ചാണ് ലെഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ലെഫ്. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കണം
ജ. അശോക് ഭൂഷണിന്റെ വിധി : മന്ത്രിസഭയുടെ എല്ലാ തീരുമാനവും ലെഫ്. ഗവര്‍ണര്‍ അംഗീകരിക്കേണ്ട. ഭരണഘടനയ്ക്ക് വിരുദ്ധമായി മന്ത്രിസഭ പ്രവര്‍ത്തിച്ചാല്‍ ലെഫ്. ഗവര്‍ണര്‍ക്ക് ഇടപെടാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here