Advertisement

ദിലീപ് വിഷയം; പ്രശ്‌നപരിഹാരത്തിനായി താരസംഘടന

July 5, 2018
0 minutes Read

ദിലീപിനെ താരസംഘടനയായ (എഎംഎഎം) യിലേക്ക് തിരിച്ചെടുത്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ സംഘടനാ നേതൃത്വം ഇടപെടുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഡബ്യുസിസി അംഗങ്ങളുമായും താരസംഘടനയില്‍ നിന്ന് രാജിവച്ച നടിമാരുമായും ചര്‍ച്ച നടത്താന്‍ നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ജൂലായ് 24 ന് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്ത് നിന്ന് തിരിച്ചുവന്നാലുടന്‍ യോഗം നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചിട്ടുണ്ട്. പ്രശ്‌നം ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ താരസംഘടന ശ്രമിക്കണമെന്ന് ഡബ്യുസിസിയും അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top