ചങ്ങനാശ്ശേരിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാ കുറിപ്പ് ലഭിച്ചു

പോലീസ് ചോദ്യം ചെയ്യലിന് പിന്നാലെ ആത്മഹത്യ ചെയ്ത ദമ്പതികള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചു. വാകത്താനം പാണ്ടന്‍ചിറയില്‍ വാടകയ്ക്കു താമസിക്കുന്ന സ്വര്‍ണപണിക്കാരനായ പുഴവാത് സ്വദേശി സുനില്‍ (34) ഭാര്യ രേഷ്മ (24) എന്നിവരാണ് ഇന്നലെ പോലീസ് ചോദ്യം ചെയ്തതതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. രേഷ്മയുടെ കൈപ്പടയിലാണ് ആത്മഹത്യാ കുറിപ്പ്. സിപിഎം നഗരസഭാംഗം സജികുമാറാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ഇതിലുള്ളത്. സ്വര്‍ണ്ണം തങ്ങളാണ് മോഷ്ടിച്ചതെന്ന് പോലീസ് മര്‍ദ്ദിച്ച് സമ്മതിപ്പിച്ച ശേഷം ഒപ്പിട്ട് വാങ്ങിയെന്നും രേഷ്മയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. സജികുമാര്‍ തന്നെ വീട് നിര്‍മ്മാണത്തിനായി ഈ സ്വര്‍ണ്ണം വിറ്റതാണെന്നാണ് കുറിപ്പിലുള്ളത്. എന്നാല്‍ സജികുമാര്‍ ഈ ആരോപണം നിഷേധിച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന തീര്‍പ്പിന്‍മേലാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് പിരിഞ്ഞതെന്നും, സംഭവത്തില്‍ കേസെടുക്കേണ്ടെന്ന് പോലീസിനോട് ആവശ്യപ്പെട്ടുമെന്നുമാണ് സജി കുമാര്‍ പറയുന്നത്.
സ്വര്‍ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പോലീസ് കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തത്. സജികുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. സജി കുമാറിന്റെ സ്ഥാപനത്തിലെ സ്വര്‍ണപണിക്കാരനായിരുന്നു സുനില്‍. ജ്വല്ലറികള്‍ക്ക് സ്വര്‍ണാഭരണം നിര്‍മിച്ചുനല്‍കുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സുനില്‍ പണിയെടുത്തുവരികയായിരുന്നു. സുനില്‍ കുമാറിന് പണിയാന്‍ നല്‍കിയ സ്വര്‍ണത്തില്‍ പലപ്പോഴായി 400ഗ്രാമിന്റെ കുറവാണ് വന്നത്.
ഇവരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. യുഡിഎഫും, ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here