വൃദ്ധസദനത്തിലാക്കാൻ ശ്രമിച്ച മകനെ അമ്മ വെടിവച്ചുകൊന്നു

തന്നെ വൃദ്ധസദനത്തിലാക്കാൻ ശ്രമിച്ച 72 വയസ്സുകാരനായ മകനെ 92 വയസ്സുകാരി അമ്മ വെടിവച്ചുകൊന്നു. സംഭവത്തെ തുടർന്ന് പ്രതി അന്ന മേ ബ്ലസിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
മകൻ തന്നെ വൃദ്ധസദനത്തിലാക്കാൻ പോകുന്നു എന്ന വിവരമാണ് ഇവരെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. വൃദ്ധസദത്തിലാക്കാനുള്ള പദ്ധതി അറിഞ്ഞ അന്ന രണ്ടു തോക്കുകളുമായി മകന്റെ കിടപ്പുമുറിയിലെത്തി തുടരെത്തുടരെ വെടിയുതിർക്കുകയായിരുന്നു, മകന്‌റെ കൂടെയുണ്ടായിരുന്ന ഗേൾ ഫ്രണ്ടിനെയും കൊല്ലാൻ ശ്രമിച്ചുവെങ്കിലും അവർ തോക്കു പിടിച്ചുമാറ്റി രക്ഷപെടുകയായിരുന്നു. മകനെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നുവെങ്കിലും മറ്റ് ആയുധങ്ങളില്ലാ ത്തതിനാൽ കഴിഞ്ഞില്ലായെന്നും തനിക്കൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന മകന്റെ നിലപാടാണ് തന്നെ പ്രകോപിപ്പിച്ചതെന്നും അന്ന മൊഴി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here