ഇടുക്കിയില്‍ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട്; സി മാത്യുവിന് എതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍

ഇടുക്കിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍. 2 കോടി 16ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. ടിസി മാത്യുവില്‍ നിന്ന് പണം തിരിച്ച് പിടക്കണമെന്നാണ് ഓംബുഡ്സ്മാന്‍ വ്യക്തമാക്കുന്നത്. കാസര്‍കോട് 20ലക്ഷം രൂപ ചെലവഴിച്ചത് പുറമ്പോക്ക് ഭൂമിയ്ക്കായാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 44ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി മെയ് മാസത്തില്‍ കെ.സി.എ ഇടുക്കി സെക്രട്ടറിസ്ഥാനം ടി സി മാത്യു രാജിവെച്ചിരുന്നു. എന്നാല്‍ രാജി ബോര്‍ഡ് അംഗീകരിച്ചില്ല. നിലവില്‍ ബിസിസിഐ വൈസ് പ്രസിഡന്റാണ് ടിസി മാത്യു, രണ്ട് മാസത്തിനകം മാത്യു പണം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി.മറൈന്‍ഡ്രൈവില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തതിന് 20 ലക്ഷം ചെലവാക്കിയെന്നും കെസിഎയ്ക്ക് സോഫ്റ്റ് വെയര്‍ വാങ്ങിയിതില്‍ 60 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here